കോവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ നല്‍കാവുന്ന വാക്സിന് റഷ്യന്‍ ആരോ​ഗ്യ മന്ത്രാലയം അനുമതി നല്‍കി

കോവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ നല്‍കാവുന്ന വാക്സിന് റഷ്യന്‍ ആരോ​ഗ്യ മന്ത്രാലയം അനുമതി നല്‍കി. ​സ്പുട്നിക് വി വാക്സിന്റെ മൂക്കിലൂടെ നല്‍കാവുന്ന സ്പ്രേയാണ് വികസിപ്പിച്ചത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൂന്നാഴ്ചത്തെ ഇടവേളയില്‍ രണ്ട്‌ ഡോസ് സ്വീകരിക്കാം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് നാസൽ സ്പ്രേ രൂപത്തിൽ കൊറോണ വൈറസ് വാക്സിൻ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി റഷ്യൻ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്. ഈ പരീക്ഷണം വിജയകരമായതോടെ ബൂസ്റ്റര്‍ ഡോസിനായി നേസല്‍ സ്പ്രേ വാക്സിന്‍ ഉപയോ​ഗിക്കാനാണ് നീക്കം.