ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെചിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി ഒഴിഞ്ഞത്. കഴിഞ്ഞ വർഷം വിരമിക്കുന്നതുവരെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
നിയമത്തിൽ ബിരുദവും സാമ്പത്തികശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും നേടി. മാവോ സെ ദുങ് ചിന്തകളുടെ പഠനത്തിൽ പെക്കിങ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാമനായി. അവിടെ കമ്യൂണിസ്‌റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായി., 2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ലീ കെക്വിയാങ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.