ഏറ്റവും വലിയ കാർബൻ പ്യൂരിഫയർ ഐസ്‌ലൻഡിൽ പ്രവർത്തനം തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ കാർബൻ പ്യൂരിഫയർ ഐസ്‌ലൻഡിൽ പ്രവർത്തനം തുടങ്ങി. “ഊർജ്ജം” എന്നർഥമുള്ള “ഓർക്ക” എന്ന ഐസ്ലാൻഡിക് പദത്തിന്റെ പേരിട്ടിരിക്കുന്ന ഈ പ്ലാന്റിൽ നാല് യൂണിറ്റുകൾ അടങ്ങിയിരിക്കുന്നു, ഓരോന്നും രണ്ട് മെറ്റൽ ബോക്സുകൾ കൊണ്ട് നിർമ്മിച്ച ഷിപ്പിംഗ് കണ്ടെയ്നറുകൾ പോലെയാണ്.

സ്വിറ്റ്സർലൻഡിലെ ക്ലൈം വർക്സും ഐസ്ലാൻഡിന്റെ കാർബ്ഫിക്സും ചേർന്ന് നിർമ്മിക്കുന്ന പ്ലാന്റ് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുമ്പോൾ എല്ലാ വർഷവും 4,000 ടൺ കാർബൺ ഡൈ ഓക്സൈഡ് വായുവിൽ നിന്ന് വലിച്ചെടുക്കുമെന്ന് കമ്പനികൾ പറയുന്നു. ഓരോ വർഷവും ഓർക്കാ പ്ലാന്റിന് 4,000 ടൺ CO2 വായുവിൽ നിന്ന് വലിച്ചെടുത്ത് ഭൂമിയിലേക്ക് ആഴത്തിൽ കുത്തിവച്ച് ധാതുവൽക്കരിക്കാനാകുമെന്ന് ഓപ്പറേറ്റർമാർ പറയുന്നു. അമേരിക്കൻ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നതനുസരിച്ച്, അത് ഏകദേശം 870 കാറുകളിൽ നിന്നുള്ള മലിനീകരണത്തിന് തുല്യമാണ്. പ്ലാന്റിന്റെ നിർമ്മാണ ചിലവ് 10 മുതൽ 15 മില്യൺ ഡോളർ വരെയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ഫിൽട്ടർ സംവിധാനമുള്ള ഒരു കളക്ടറിലേക്ക് ഫാനുപയോഗിച്ച വായു വലിച്ചെടുക്കുന്നു. കാർബൻ ഡൈ ഒക്സൈഡ് അടങ്ങിയ വായു നിറഞ്ഞാൽ കളക്ടർ അടയുന്നു. വായു മിശ്രിതത്തിൽ നിന്ന് കാർബൻ ഡൈ ഒക്സൈഡ് വിഘടിക്കുന്നതിനു വേണ്ടി താപനില ഉയർത്തുന്നു. അതിനുശേഷം ഉയർന്ന സാന്ദ്രതയുള്ള വാതകം ശേഖരിക്കാനാകും. സാന്ദ്രത കൂടിയ ഈ കാർബൻ ഡൈ ഒക്സൈഡ് വെള്ളത്തിൽ കലർത്തി 1,000 മീറ്റർ ആഴത്തിൽ ബസാൾട്ട് പാറയിലേക്ക് കുത്തിവയ്ക്കുന്നതിലൂടെ കാർബൻ ധാതുവൽക്കരിക്കപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഈ സാങ്കേതികവിദ്യകൾ ഒരു പ്രധാന ഉപകരണമായി മാറുമെന്ന് കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജിന്റെ വക്താക്കൾ അവകാശപ്പെട്ടു.എന്നിരുന്നാലും, സാങ്കേതികവിദ്യ ഇപ്പോഴും വിലകൂടിയതാണെന്നും വലിയ സ്കെയിലിൽ പ്രവർത്തിക്കാൻ പതിറ്റാണ്ടുകൾ എടുത്തേക്കുമെന്നും വിമർശകർ വാദിക്കുന്നു.