സമെർ അബുവിന്റെ കൊലപാതകം: കോടതിയെ സമീപിക്കാനൊരുങ്ങി അൽ ജസീറ

അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂളിനെക്കുറിച്ച്‌ റിപ്പോർട്ട്‌ ചെയ്യവേ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാമറാമാൻ സമെർ അബു ദഖയുടെ നീതിക്ക് വേണ്ടി ന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ സമീപിക്കാനൊരുങ്ങി അൽ ജസീറ. ഇതിനായി അന്താരാഷ്‌ട്ര നിയമ വിദഗ്‌ധരെ ഉൾപ്പെടുത്തി വർക്കിങ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചു. പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അൽ ജസീറ ജീവനക്കാർക്കെതിരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളും കേസിൽ ഉൾപ്പെടും.ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് അബുദാഖയെ കൊണ്ടുപോയ ഫെർഖെയ്ൻ സ്കൂൾ പ്രദേശത്തേക്ക് ആംബുലൻസുകൾ പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, അതേസമയം ഇസ്രായേൽ സൈന്യം വളഞ്ഞ പ്രദേശത്തേക്ക് പ്രഥമ ശുശ്രൂഷാ സംഘങ്ങൾക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.ഒക്ടോബര്‍ 7ന് ശേഷം ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 57-ാമത്തെ ഫലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകനാണ് സമെർ അബു ദഖ.

അതെ സമയം മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തുക തങ്ങളുടെ അജണ്ടയല്ലെന്നു ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് പ്രതികരിച്ചു. “ഒരിക്കലും, ഒരിക്കലും മാധ്യമപ്രവർത്തകരെ മനഃപൂർവ്വം ലക്ഷ്യമിടുന്നില്ല. വെടിവയ്പ്പ് സമയത്ത് സജീവമായ ഒരു പോരാട്ട മേഖലയിൽ മാധ്യമ പ്രവർത്തകർ സമ്പാദിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.” അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍. യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലിന് ശക്തമായ പിന്തുണ നല്‍കിയ അമേരിക്ക പോലും ഇസ്രായേലിന്റെ യുദ്ധനീതിയെ വിമര്‍ശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം