ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷഭരിതമാണ് പാകിസ്ഥാൻ. പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ വിവിധ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരണസംഖ്യ 100 കവിഞ്ഞു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഘർഷമുണ്ടായത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബാഗാൻ ഗോത്രവിഭാഗങ്ങൾ തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഖുറമിലെ ഷിയ സുന്നി വിഭാഗക്കാർക്കിടയിൽ ഭൂമിയുടെയും മറ്റ് പ്രാദേശിക തർക്കങ്ങളുടെയും പേരിൽ പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുന്നുണ്ട്.
നേരത്തെ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെടുകയും, നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 200-ലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ 2023 മുതൽ റാവൽപിണ്ടിയിലെപ്രതിഷേധ റാലിക്ക് ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബിയായിരുന്നു നേതൃത്വം നൽകിയത്. ഇമ്രാൻ ഖാൻ നമുക്കൊപ്പം എത്തുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കരുതെന്നും മടങ്ങിപ്പോകരുതെന്നും ബുഷ്‌റ ബീബി പ്രവർത്തകരോട് കണ്ണീരോടെ ആവശ്യപ്പെട്ടു. അദിയാല ജയിലില്‍ തടവിലാണ്. ‘അവസാനം വരെ പോരാടുക’ എന്നാണ് അണികളോട് ജയിലിൽ നിന്നുള്ള ഇമ്രാൻ ഖാന്റെ ആഹ്വാനം.
വിവിധ സംഘർഷങ്ങളെ തുടർന്ന് ഇസ്ലാമാബാദും റാവൽപിണ്ടിയും ഇപ്പോള്‍ സൈന്യത്തിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍കരുതലിന്‍റെ ഭാഗമായി സ്കൂളുകളും കോളേജുകളും അടച്ച് പൂട്ടി. ഒപ്പം വിവാഹം അടക്കമുള്ള എല്ലാവിധ ആഘോഷങ്ങള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി രാജ്യതലസ്ഥാനത്ത് സൈന്യത്തെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്. തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.