ഇക്വഡോറിനെയും പെറുവിനെയും പിടിച്ചുകുലക്കിയ ഭൂകമ്പത്തിൽ 15 പേർ മരിച്ചു

ഇക്വഡോറിനെയും പെറുവിനെയും പിടിച്ചുകുലക്കിയ ഭൂകമ്പത്തിൽ 15 പേർ മരിച്ചു. ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണ് മരിച്ചത്. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഇക്വഡോറിൽ 126 പേർക്ക് പരിക്കേറ്റതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വയോഗിലിലാണ് ഭൂകമ്പമുണ്ടായത്.

യു.എസ് ജിയോളജിക്കൾ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇക്വഡോറിലുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗുവായാക്വിലിന്റെ 80 കിലോമീറ്റർ തെക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ഭൂചലനം ജനങ്ങളിൽ വലിയ ആശങ്ക സൃഷിട്ടിച്ചിട്ടുണ്ടെങ്കിലും എല്ലാവരും ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗുർലമോ ലാസ്സോ ആവശ്യപ്പെട്ടു.

2016 -ൽ ഇക്വഡോറിലുണ്ടായ ഭൂചലനത്തിൽ മുന്നൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു. റിക്ടർസ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മ്യുസീന ദ്വീപായിരുന്നു.

https://mobile.twitter.com/CurlyTalesIndia/status/1637334577642639361