നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് അപകടം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പൊഖാറയിലേക്ക് പറന്നുയരുന്നതിനിടെയാണ് ശൗര്യ എയര്‍ലൈൻസിന്റെ വിമാനം തകര്‍ന്നു വീണത്. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. .18 മൃതദേഹങ്ങളും കണ്ടെടുത്തതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതെ സമയം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ആണ് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. അപകടസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.