ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം: അന്വേഷ ചുമതല എൻ ഐ എക്ക്

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആൽമരണത്തിന്റെ അന്വേഷണം എന്‍ ഐ എക്ക്. യുഎപിഎ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്ത്, നിലവില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തുന്ന അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കഴിഞ്ഞ മാർച്ച് 19 -ന് ആണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികൾ ആക്രമം അഴിച്ചു വിട്ടത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിലെ ദേശീയപതാക താഴ്ത്തി കെട്ടാന്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ശ്രമിച്ചു. ഖലിസ്ഥാന്‍ വിഘടന വാദി നേതാവ് അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് അക്രമം. സംഭവത്തെ അപലപിച്ച രാജ്യം, ഇന്ത്യയിലെ യുകെ ഹൈക്കമ്മീഷനെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു.

സംഭവത്തില്‍ ഐപിസി 109, 147, 148, 149, 1208, 448, 452, 325 എന്നീ വകുപ്പുകൾ പ്രകാരവും, യുഎപിഎ നിയമത്തിലെ 13ാം വകുപ്പ്, പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമം, ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതെ സമയം ബ്രിട്ടണിലെ ഇന്ത്യൻ കമ്മീഷനിലേയ്‌ക്ക് ഖലിസ്ഥാൻ വാദികൾ നടത്തുന്ന ആക്രമണ പരമ്പരകളിൽ പ്രതികരണവുമായി \യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി രംഗത്ത് വന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാർക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ ഹൈക്കമ്മീഷനുമായും ഇന്ത്യൻ സർക്കാരുമായും നല്ല ബന്ധമാണ് ബ്രിട്ടനുള്ളതെന്നും സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും ക്ലെവർലി പറഞ്ഞു.

നേരത്തെ യു എസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഖലിസ്ഥാന്‍ അനുകൂലികള്‍ അടിച്ചു തകർത്തിരുന്നു. വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടരുന്നു. പഞ്ചാബി ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം .