• inner_social
  • inner_social
  • inner_social

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ട് മലയാളികള്‍ക്ക് പരിക്ക്

ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെൽ ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് നിബിന്‍ ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. നിബിന് അഞ്ചു വയസുള്ള മകൾ ഉണ്ട്. ഭാര്യ ഏഴു മാസം ഗർഭിണിയാണ്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറിൽ മൊഷാവിലാണ് ആക്രമണം നടന്നത്. മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വടക്കൻ ഇസ്രായേലിലെ മാർഗലിയോട്ടിൽ ലെബനനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിലാണ് മലയാളി കൊല്ലപ്പെട്ടതെന്നാണ് വിവരം. എല്ലാവരും തോട്ടം മേഖലയിലെ ജീവനക്കാരായിരുന്നു. ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ദിവസവും വിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ലെബനനിലെ ഷിയാ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.