ബ്രിട്ടിഷ് തിരഞ്ഞെടുപ്പ്; ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയെന്ന് സർവേ ഫലങ്ങൾ

ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ ഫലങ്ങൾ. . ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൺസർവേറ്റിവ് പാർട്ടി ‘തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തമായേക്കും’ എന്നും ഒരു സർവേ മുന്നറിയിപ്പ് നൽകുന്നു. കൺസർവേറ്റീവ്‌ പാർടിയും മുഖ്യ പ്രതിപക്ഷമായ ലേബർ പാർടിയും പ്രകടനപത്രിക പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞുവന്ന മൂന്ന്‌ സർവേ റിപ്പോർട്ടുകളിലാണ്‌ പ്രവചനം.

തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 46 % വോട്ടും കൺസർവേറ്റിവ് പാർട്ടിക്ക് 21% വോട്ടും ലഭിക്കുമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായി സവാന്തയുടെ സർവേ ഫലം വ്യക്തമാക്കുന്നു. സർവേഷൻ സൺഡേ ടൈംസിൽ പ്രസിദ്ധീകരിച്ച സർവേയിൽ 650 അംഗ ഹൗസ് ഓഫ് കോമൺസിൽ വെറും 72 സീറ്റ് മാത്രമേ ടോറികൾക്ക് ലഭിക്കൂവെന്നാണ് പ്രവചനം. സർവേ സത്യമാകുകയാണെങ്കിൽ 200 വർഷത്തെ കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും ദുർബല പ്രകടനമായിരിക്കും എന്നതും മറ്റൊരു വസ്തുത ആണ്. ലേബർ പാർട്ടിക്ക് 456 സീറ്റ് ആണ് സർവേ പ്രവചിക്കുന്നത്.

സമീപകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശ തെരഞ്ഞെടുപ്പുകളിലും കൺസർവേറ്റീവ് പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പൊതു തെരഞ്ഞെടുപ്പിൽ പാരജയപ്പെടുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. അതെ സമയം തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയ്യാറാണെന്നും രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും ലേബർ പാർട്ടി വക്താവ് പറഞ്ഞു.