ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു കൗണ്ടിയിലാണ് സംഭവം. 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇരുപതുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് ് അപകടം. ഗ്വിയാങ് പ്രവിശ്യയിലെ ഒരു ഹൈവേയില്‍ 47 പേരുമായി പോയ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു . ലിബോ കൗണ്ടിയില്‍ നിന്ന് ഗ്വിയാങ്ങിലേക്ക് പോവുകയായിരുന്നു ബസ് . അടിയന്തര രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിരിക്കുകയാണ്.

നിരവധി ഗോത്ര ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ഗ്വിയാങ് പ്രവിശ്യയോട് ചേര്‍ന്ന് ദരിദ്ര കുടുംബങ്ങള്‍ വസിക്കുന്ന മലമ്പ്രദേശവുമായ ക്വിയാനാന്‍ പ്രിഫെക്ചറിലാണ് അപകടമുണ്ടായത്. ലിബോ കൗണ്ടിയില്‍ നിന്ന് ഗ്വിയാങ്ങിലേക്ക് പോവുകയായിരുന്നു ബസെന്ന് സാന്‍ഡു കൗണ്ടി പൊലിസ് പ്രസ്താവനയില്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.പരിക്കേറ്റവരുടെ ചികില്‍സയും മരണപ്പെട്ടവരുമായി ബന്ധപ്പെട്ട അനന്തര നടപടികളും നടക്കുകയാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണ്- പ്രാദേശിക ഭരണകൂടം അറിയിച്ചു.

അതെ സമയം പ്രവിശ്യയിലെ പല പ്രധാന റോഡുകളും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഗ്വിയാങ് പ്രവിശ്യയില്‍ നൂറ് ടോള്‍ സ്‌റ്റേഷനുകളും അടച്ചുപൂട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 900ലധികം പുതിയ കൊവിഡ് കേസുകളാണ് ഗ്വിയാങ് പ്രവിശ്യയില്‍ റിപോര്‍ട്ട് ചെയ്തത്. പ്രവിശ്യാ തലസ്ഥാനമായ ഗുയാങ്ങില്‍ നിന്ന് കൊവിഡ് ബാധിതരെ ക്വാറന്റൈനിലാക്കുന്നതിനായി കൊണ്ടുപോവുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.

https://mobile.twitter.com/IndiaToday/status/1571401687461670919