അത്യുഷ്ണം; ഹജ്ജ് തീർത്ഥാടനത്തിനെത്തിയ 14 പേർ മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനിടെ കടുത്ത ഉഷ്ണം മൂലം 14 ജോർദാനികൾ മരിച്ചതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയമാണ് ഞായറാഴ്ച പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 17 പേരെ കാണാതായതായും ജോർദാൻ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജോർദാൻ അധികൃതർ അറിയിച്ചു.

മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ കുടുംബങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മയ്യിത്ത് ജോര്‍ദാനിലേക്ക് അയക്കുന്നതിനും സൗദി അധികാരികളുമായി മന്ത്രാലയം ഏകോപനം നടത്തി വരികയാണെന്ന് മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവും ഓപ്പറേഷന്‍സ് ആന്‍ഡ് കോണ്‍സുലര്‍ കാര്യ വകുപ്പിന്റെ ഡയറക്ടറുമായ അംബാസഡര്‍ ഡോ. സുഫ് യാന്‍ ഖുദാ പറഞ്ഞു. അതേസമയം, അഞ്ച് ഇറാനിയൻ തീർഥാടകർക്കും ജീവൻ നഷ്ടപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമല്ല.