US
  • inner_social
  • inner_social
  • inner_social

പലസ്തീൻ വിരുദ്ധ വംശീയ കാർട്ടൂൺ; പ്രതിഷേധം, പിൻവലിച്ച് വാഷിങ്ടൺ പോസ്റ്റ്

ഗസ്സയില്‍ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നതിനിടയിലും ഹമാസിനെ വംശീയമായി അധിക്ഷേപിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ കാര്‍ട്ടൂണ്‍. നവംബർ എട്ടിലെ പ്രിന്റ് എഡിഷനിലാണ് മൈക്കൽ റാമിറസ് വരച്ചതാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. വിവാദമായതോടെ വാഷിങ്ടൺ പോസ്റ്റ് കാർട്ടൂൺ ഡിലീറ്റ് ചെയ്തു. ഒപീനിയൻ എഡിറ്റർ ഡേവിഡ് ഷിപ്ലേ വിശദീകരണക്കുറിപ്പിറക്കുകയും ചെയ്തു.

അതെ സമയം വായനക്കാരില്‍ നിന്നും, സ്വന്തം ജീവനക്കാരിൽ നിന്ന് നിന്നു തന്നെയും കാര്‍ട്ടൂണിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു. അതിനെ തുടർന്നാണ് കാര്‍ട്ടൂണ്‍ പിന്‍വലിച്ചത്.

പലസ്തീനികളെ ശരീരത്തിന് ചുറ്റും കയറില്‍ കെട്ടി ‘ഇസ്രായേൽ സിവിലിയന്മാരെ ആക്രമിക്കാന്‍ എങ്ങനെ ധൈര്യം വരുന്നു’ എന്ന് ചോദിക്കുന്ന ഹമാസ് വക്താവിനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഭീതിയോടെ നോക്കുന്ന സ്ത്രീയെയും നാലു കുഞ്ഞുങ്ങളെയുമാണ് അരയില്‍ കെട്ടിയതായി ചിത്രീകരിച്ചിട്ടുള്ളത്.

അതെ സമയം വാഷിംഗിട്ടൻ പോസ്റ്റിന്റെ കാർട്ടൂണിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. ഗസ്സയിലെ കൂട്ടക്കുരുതിക്ക് മുന്നുപാധി ഒരുക്കുന്ന മനുഷ്യത്വവിരുദ്ധമായ വംശീയതയാണ് കാർട്ടൂണെന്ന് ബ്രിട്ടീഷ് ഇടതുപക്ഷ നേതാവ് ഓവൻ ജോൺസ് പറഞ്ഞു.