വിമാനത്തിൽ നിന്ന് ചാടുന്നതും, പറക്കുന്നതും ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു ശീലിച്ചവരാണ് നമ്മൾ, എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോ സിനിമയിലേതല്ല, യഥാർത്ഥത്തിൽ സംഭവിച്ചത് ആണ്. പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെ വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന്റെ വീഡിയോ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.
ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ നിന്ന് 319 പേരുമായി ദുബായിലേക്ക് പുറപ്പെടാനിരുന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ ചാടിയത്. എയര്‍ കാനഡയുടെ എ.സി. 056 ബോയിങ് 747 വിമാനത്തില്‍ നിന്നാണ് ഇയാള്‍ ചാടിയത്. 20 അടിയോളം ഉയരത്തില്‍ നിന്ന് ചാടിയ യാത്രക്കാരന് ചെറിയ പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരന്‍ ചാടിയതിനെ തുടര്‍ന്ന് ആറ് മണിക്കൂറോളമാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. മറ്റ് യാത്രക്കാരെപ്പോലെ വിമാനത്തിൽ കയറിയ യാത്രക്കാരൻ സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് പകരം സൈഡിലുള്ള ക്യാബിൻ വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. സീറ്റിൽ ഇരിക്കാൻ തയാറാകാതിരുന്ന ഇയാൾ വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീഡിയോ കാണാം