• inner_social
  • inner_social
  • inner_social

VIDEO-‘ഭാര്യയെ പരിഹസിച്ചു’; ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍ സ്മിത്ത്

ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ അവതാരകന് നേരെ കയ്യേറ്റം. ഹോളിവുഡ് താരം വില്‍സ്മിത്ത് ആണ് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. ഭാര്യയുടെ രോഗാവസ്ഥയെ പരിഹസിച്ചുള്ള പരാമര്‍ശമാണ് താരത്തെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഈ വർഷത്തെ മികച്ച നടനുള്ള ഓസ്കർ പുരസ്‌കാര ജേതാവ് കൂടിയാണ് വിൽ സ്മിത്ത്,