• inner_social
  • inner_social
  • inner_social

VIDEO-wazza again: ഒരിക്കൽ കൂടി ചുവന്ന ജഴ്സിയിൽ റൂണിയുടെ ബ്രില്യന്റ് ഫ്രീ കിക്ക്‌

സെൽറ്റിക്കുമായുള്ള ഒരു ചാരിറ്റി മാച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം വെയ്ൻ റൂണിയുടെ തകർപ്പൻ ഫ്രീ കിക്ക്‌ ഗോൾ ആരാധകർ ഏറ്റെടുക്കുന്നു. ഡാരൻ ഫ്ലെച്ചർ, അൻ്റോണിയോ വലൻസിയ, ഡിമിറ്റർ ബെർബറ്റോവ്, നിക്കി ബട്ട്, പോൾ സ്കോൾസ്, മൈക്കൽ കാരിക് അടങ്ങുന്ന തന്റെ പഴയ സഹ കളിക്കാരുമായി കളത്തിലിറങ്ങിയ വെയ്ൻ റൂണി ഒരിക്കൽ കൂടി ചുവന്ന കുപ്പായത്തിൽ ഇറങ്ങിയപ്പോൾ ​ഗ്രൗണ്ടിൽ ആ പഴയ റൂണിയുടെ അതെ ശൗര്യം ആയിരുന്നു. മത്സരത്തിൽ റൂണിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സെൽറ്റിക് ലെജൻഡ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയെങ്കിലും റൂണിയുടെ ഫ്രീ കിക്ക് ​ഗോൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.

നിലവിൽ പ്ലൈമൗത്ത് ഫുട്ബോൾ ക്ലബിന്റെ കോച്ചാണ് ഇം​ഗ്ലീഷ് ഫുട്ബോളിലെ ഒരു കാലത്തെ വണ്ടർ കിഡ് ആയ വെയ്ൻ റൂണി. 2021 ലാണ് അദ്ദേഹം പ്രഫഷനൽ ഫുട്ബോളിൽ നിന്ന് വിരമിച്ചത്. 2018 ലായിരുന്നു റൂണി ഇം​ഗ്ലീഷ് പ്രിമിയർ ലീ​ഗ് വിട്ടത്. എവർട്ടൻ വിട്ടതിനു ശേഷം അദ്ദേഹം മേജർ ലീ​ഗ് കളിക്കാൻ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു.

യുണൈറ്റഡിന്റെ ജഴ്സിയിൽ 2004 മുതൽ 2017 വരെ കളിച്ച താരമാണ് റൂണി. അവരുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിരുന്ന കാലത്ത് റൂണി 16 ട്രോഫികൾ അവർക്കായി നേടിക്കൊടുത്തിരുന്നു. അതിൽ 5 പ്രിമിയർ ലീ​ഗ് കിരീടവും ഉൾപ്പെടും.