• inner_social
  • inner_social
  • inner_social

VIDEO-വിഷ്ണു വിശാൽ-ഇന്ദ്രജിത്ത് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘മോഹൻദാസ്’ ടീസർ

വിഷ്ണു വിശാൽ-ഇന്ദ്രജിത് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘മോഹൻദാസ്’ ടീസർ റിലീസ് ചെയ്തു. വിഷ്ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. നിഗൂഢതകൾ നിറഞ്ഞ ടീസർ ആണ് അണിയറയിൽ നിന്നും പുറത്തുവന്നിട്ടുള്ളത്. എന്താണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി കാത്തു വെച്ചിരിക്കുന്നതെന്നുള്ള ചോദ്യം മനസ്സിൽ ബാക്കിയാക്കിക്കൊണ്ടാണ്‌‌ ടൈലർ വന്നുചേർന്നിട്ടുള്ളത്. ഐശ്വര്യ രാജേഷ്, കരുണാകരൻ, ലല്ലു, പ്രകാശ് രാഘവൻ, ശാരിക് ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ‘മോഹൻദാസി’ന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് വിഘ്‌നേഷ് രാജഗോപാലൻ ആണ്. സൈക്കോ ത്രില്ലർ വിഭാഗത്തിലുള്ള സിനിമ സംവിധാനം ചെയ്യുന്നത് മുരളി കാർത്തിക് ആണ്. ജിബ്രാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


.