• inner_social
  • inner_social
  • inner_social

Video-ഫുട്‌ബോൾ ആരാധകർക്കിടയിൽ വയറലായി പന്ത്രണ്ട് വയസ്സുകാരന്റെ തകർപ്പൻ ഗോൾ

ഫുട്‌ബോൾ ആരാധകർക്കിടയിൽ ചർച്ചയായി മലപ്പുറം അരീക്കോട് സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്റെ തകർപ്പൻ ഗോൾ. ആറാം ക്ലാസ് വിദ്യാർഥിയായ കെ.കെ. അൻഷിദിൻറെ ‘ബാക്ക് ഹീൽ ‘ ഗോൾ പങ്ക് വെച്ചത് ഐഎസ്എല്ലിന്റെ ഒഫീഷ്യൽ പേജുകൾ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർ ഫേസ്ബുക്കിലൂടെ അഭിനന്ദനമറിയിച്ചു.

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ നടന്ന അണ്ടർ -12 ടൂർണമെൻറിലെ മത്സരത്തിലാണ് ഈ വൈറൽ ഗോൾ പിറന്നത്. ഇടതുവിങ്ങിൽ നിന്നും ലഭിച്ച ക്രോസ് അൻഷിദ് ഉയർന്ന് ചാടി വായുവിൽ നിന്ന് തന്നെ മികച്ച ഒരു ബാക്ക് ഹീലിലൂടെ അനായാസം വലയിലെത്തിച്ചു. അൻഷിദിന് ഗോളിന് വഴിയൊരുക്കിയത് ഗോളിനോളം മികച്ച അസിസ്റ്റിലൂടെ സഹതാരം ഹംദാനാണ്.

വീഡിയോ കാണാം