• inner_social
  • inner_social
  • inner_social

VIDEO – അച്ഛന്റെ പാത പിന്തുടർന്ന് മകനും; ക്ലാസിക്ക് ഷോട്ടുകളുമായി സമിത് ദ്രാവിഡിന്റെ മനോഹര ഇന്നിംഗ്സ്

മഹാരാജ ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന്റെ ശ്രദ്ധേയ പ്രകടനം. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മൈസൂര്‍ വാരിയേഴ്‌സ് താരം ഇന്നലെ ഗുല്‍ബര്‍ഗ മിസ്റ്റിക്‌സിനെതിരെ 33 റണ്‍സ് നേടി. 24 പന്തുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് നേടിയത്. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സമിത്തിന്റെ ഇന്നിംഗ്‌സ്. 18കാരന്‍ ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ടീം പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് മൈസൂര്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുല്‍ബര്‍ഗ അവസാന പന്തില്‍ ലക്ഷ്യം മറികടന്നു.

ഇന്ത്യയുടെ ഇതിഹാസ താരമായ ദ്രാവിഡിന്റെ മകന്‍ ഇതിനോടകം ലീഗ് ക്രിക്കറ്റിലൂടെ വരവറിയിച്ചിട്ടുണ്ട്. ഓള്‍റൗണ്ടറായ സമിത് ദ്രാവിഡിനെപ്പോലെ ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരവുമാണ്. രാഹുല്‍ ദ്രാവിഡിന്റെ മകനെന്ന നിലയില്‍ വലിയ പരിഗണന സമിത്തിന് ലഭിക്കും. ദ്രാവിഡിന്റെ ശിഷ്യനായിത്തന്നെയാണ് സമിത് വളര്‍ന്നത്. ക്രിക്കറ്റില്‍ ദ്രാവിഡ് കാട്ടിയ പക്വതയും അച്ചടക്കവുമെല്ലാം സമിത്തും കരിയറില്‍ പിന്തുടരുമെന്നുറപ്പ്.