• inner_social
  • inner_social
  • inner_social

‘ഗാസയിൽ വെടി നിർത്തൽ ഉടൻ’: ജോ ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്തി പലസ്തീൻ അനുകൂലികൾ

നൂറുകണക്കിനു മനുഷ്യരുടെ മരണത്തിന് ഇടയാക്കി ഇസ്രയേൽ – ഹമാസ് പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ സൗത്ത് കരോലീനയിൽ ജോ ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്തി പലസ്തീൻ അനുകൂലികൾ. ചാൾസ്റ്റോണിലെ ഇമ്മാനുവൽ ആഫ്രിക്കൻ മെതോഡിസ്റ്റ് ചർച്ചിൽ ബൈഡൻ പ്രസംഗിക്കവെ ആണ് പ്രതിഷേധക്കാർ തടസ്സം സൃഷ്ട്ടിച്ചത്. ബൈഡൻ വൈസ് പ്രസിഡന്റ് ആയിരിക്കെ 2015 -ൽ ഈ ചർച്ചയിൽ ഒരു പാസ്റ്ററും എട്ടു വിശ്വാസികളും അടക്കമുള്ളവർ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.സദസ്സിൽ ബൈഡൻ സംസാരിക്കാൻ തുടങ്ങിയതും പിൻവശത്ത് ഇരുന്നിരുന്ന പ്രതിഷേധക്കാർ എഴുന്നേൽക്കുകയും ഗാസയിലെ മനുഷ്യരുടെ ജീവന് വില കൽപ്പിക്കാത്ത ബൈഡന്റെ നടപടിലെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥതർ ഇടപെട്ടു രംഗം ശാന്തമാക്കി എങ്കിലും ‘വെടി നിർത്തൽ ഉടൻ’ എന്ന മുദ്രാവാക്യം പ്രതിഷേധക്കാർ ആവർത്തിച്ചു.

Video :