• inner_social
  • inner_social
  • inner_social

യുക്രൈന്‍ വിഷയത്തില്‍ പൊട്ടിച്ചിരിച്ച കമല ഹാരിസിന് സോഷ്യൽ മീഡിയയിൽ വിമര്‍ശനം: വീഡിയോ വൈറൽ

യുക്രേനിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിച്ച യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വിമര്‍ശനം. വാഴ്‌സയില്‍ വെച്ച് പോളിഷ് പ്രസിഡന്റ് അന്ദ്രേയ് ഡൂഡയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് കമല ഹാരിസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചത്.

കൂടുതൽ യുക്രെയിൻ അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. പോളിഷ് പ്രസിഡന്റ് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ ആദ്യം അദ്ദേഹത്തെ നോക്കി, ഇല്ലെന്ന് കണ്ടതോടെയാണ് കമല ഹാരിസ് പൊട്ടിച്ചിരിച്ചത്. ഈ വിഡിയോ വൈറൽ ആയിരുന്നു.

അതേസമയം യുക്രെയിൻ അഭയാർത്ഥികൾക്കായുള്ള കോൺസുലാർ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാൻ പോളണ്ട് കമലാ ഹാരിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ദുദ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ചർച്ച ചെയ്തതായി കമലാ ഹാരിസ് പറഞ്ഞു. എന്നാൽ യുഎസ് ഒരു നിശ്ചിത എണ്ണം അഭയാർത്ഥികളെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകാൻ തയ്യാറായില്ല