• inner_social
  • inner_social
  • inner_social

ദുരൂഹതകള്‍ നിറച്ച് ‘ഭീഷ്മ പര്‍വം’ ട്രെയ്‌ലര്‍; മൈക്കിളും സംഘവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ആരാധകരെ ത്രില്ലടിപ്പിച്ച് ‘ഭീഷ്‍മ പർവം’ ട്രെയിലർ. അമൽ നീരദിൻറെ മമ്മൂട്ടി ചിത്രത്തിൻറെ ട്രെയിലറിൽ മാസ് പ്രകടനമാണ് താരങ്ങൾ കാഴ്ച വയ്ക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വലിയ ചലനമാണ് സൃഷ്ട്ടിച്ചത്..തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അന്തരിച്ച നടീനടന്മാരായ കെ.പി.എ.സി ലളിത, നെടുമുടി വേണു എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്.

ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.