• inner_social
  • inner_social
  • inner_social

Video- അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ഒന്നിക്കുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ടൈറ്റിൽ ട്രാക്ക് റിലീസായി

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ൻ്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്തു. അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണിത്. അബുദാബിയിലെ ജെറാഷിലും റോമൻ തിയേറ്ററിൻ്റെ മാസ്മരിക പശ്ചാത്തലത്തിലും ചിത്രീകരിച്ച ആദ്യ ഗാനം ആണ് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിലെ പവർ പാക്ക്ഡ് ജോഡികളായ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും തീപ്പൊരി പാറിച്ച ടൈറ്റിൽ ട്രാക്കിൽ 100-ലധികം നർത്തകർ പങ്കെടുക്കുന്ന ഒരു വിഷ്വൽ വിരുന്നാണിത്. അനിരുദ്ധ് രവിചന്ദറും വിശാൽ മിശ്രയും ചേർന്നാണ് ആലാപനം. ഡെറാഡൂണിൽ വെച്ചാണ് ഈ ഗാനം ഗാനരചയിതാവ് ഇർഷാദ് കാമിൽ രചിച്ചത്.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്‌നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന നേരത്തെ പുറത്തിറങ്ങിയ ടീസർ, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുൾമുനയിൽ എത്തിച്ചിരുന്നു.