ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ പോരാട്ടമായി അറിയപ്പെടുന്ന ‘ലാ ടൊമാറ്റിന’ ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു.ഉത്സവത്തിന്‍റെ ഭാഗമായി പതിനായിരക്കണക്കിനാളുകൾ പരസ്പരം തക്കാളി വാരിയെറിഞ്ഞു. ഒടുവില്‍ ഉത്സവം കഴിഞ്ഞപ്പോഴേക്കും തെരുവുകളില്‍ തക്കാളി ചുവപ്പ് നിറഞ്ഞു.
1945-ൽ തക്കാളി ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്തെപട്ടണത്തിലെ പ്രാദേശിക കുട്ടികൾ തമ്മിലുള്ള ഭക്ഷണ വഴക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് സ്പെയിനിലെ തക്കാളി ഉത്സവം ആരംഭിച്ചത്. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് ഉത്സവം നടക്കുന്നത്.
ഏഴ് ട്രക്കുകളിലായി 150 ടൺ തക്കാളിയാണ് ഫെസ്റ്റിവലിന് വേണ്ടി എത്തിച്ചത്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന സ്പെയിനിന്റെ പരമ്പരാഗത ആഘോഷത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുമൂള്ള നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്.