ഭൂകമ്പത്തിനിടെ എല്ലാവരും രക്ഷപ്പെട്ടു പോകുമ്പോൾ പരിക്കേറ്റ സുഹൃത്തിനെ ക്ലാസ് മുറിയിൽ ഉപേക്ഷിക്കാത്ത ഒരു വിദ്യാർത്ഥിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന സംശയര വിഷയം. കുട്ടിയുടെ ഈ പ്രവൃത്തി ഏറെ പ്രശംസ നേടുകയാണ്. സെപ്തംബർ 12 ന് ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എവിടെ നിന്നുള്ളതാണ് ഈ കാഴ്ച ഇത് എന്ന് വ്യക്തമല്ലെങ്കിലും വിഡിയോ വളരെയധികം വൈറലായി.
ക്ലാസ് മുറിയുടെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയിലെ രംഗങ്ങളിൽ നിന്ന് മനസ്സിലാകുന്നതിപ്രകാരമാണ്. ഭൂകമ്പസമയത്ത് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോൾ, പരിക്കേറ്റ സുഹൃത്തിനെയും രക്ഷിക്കുക എന്നതായിരുന്നു ഈ കുട്ടിയുടെ ചിന്ത. മറ്റുള്ളവർ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ, കുട്ടി സുഹൃത്തിനെ പുറകിലേറ്റി ഉയർത്തി പടികൾ ഇറങ്ങാൻ തുടങ്ങി. കാലിനാണ് സുഹൃത്തിന് പരിക്കേറ്റിരുന്നത്.