സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് ഉത്ഘാടനം ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവാദം. ലോഞ്ച് ചെയ്യുന്നതിനിടെ റോബോട്ട് വനിതാ വാര്‍ത്താ റിപോര്‍ട്ടറെ അനുചിതമായി സ്പര്‍ശിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. റോബോട്ടിന്റെ ചലനങ്ങള്‍ മനഃപൂര്‍വമാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സൗദി അറേബ്യയുടെ ആദ്യത്തെ പുരുഷ റോബോട്ടായ മുഹമ്മദ് ഒരു തത്സമയ
പരിപാടിയിൽ വനിതാ റിപ്പോർട്ടറോട് ‘മോശമായി പെരുമാറുന്നതിന്റെ’ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.. റിപ്പോർട്ട് ചെയ്യുന്ന റോബോട്ടിൻ്റെ അപ്രതീക്ഷിത ആംഗ്യത്തിന് നേരെ റിപ്പോർട്ടറും കൈ ഉയർത്തുന്നത് വീഡിയോയിൽ കാണാം.
വീഡിയോ കാണാം