• inner_social
  • inner_social
  • inner_social

VIDEO-‘കോഹ്‌ലിയുടെ വലിയ ഫാനാണ്, അന്വേഷിച്ചെന്ന് പറയണം’; ഓട്ടോഗ്രാഫിൽ ഒപ്പിടവേ രോഹിത്തിനോട് യുവതി

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പായി പൂനെയില്‍ എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആരാധികയും തമ്മിലുണ്ടായ രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. രോഹിത്തിനോട് ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്നതിനിടയില്‍ കോഹ്‌ലിയോടുള്ള തന്റെ ആരാധന യുവതി വെളിപ്പെടുത്തുന്നതും തുടര്‍ന്നുള്ള രോഹിത്തിന്റെ മറുപടിയുമാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലന സെഷന് വേണ്ടി ടീമിനൊപ്പം എത്തിയതായിരുന്നു രോഹിത്. പരിശീലനത്തിന് ശേഷം ഗ്രൗണ്ടില്‍ നിന്ന് മടങ്ങുകയായിരുന്ന രോഹിത്തിനോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ഒരു ആരാധിക സമീപിക്കുകയാണ്. രോഹിത് അടുത്തെത്തി ഓട്ടോഗ്രാഫ് നല്‍കുമ്പോള്‍ യുവതി നന്ദി പറയുകയും ചെയ്യുന്നുണ്ട്.

വീഡിയോ കാണാം