• inner_social
  • inner_social
  • inner_social

VIDEO-ആരാധകര്‍ക്ക് പുതുവത്സര സമ്മാനവുമായി രാജമൗലി; ‘ആര്‍ആര്‍ആറി’ലെ ഗാനം ശ്രദ്ധേയമാകുന്നു

ഇന്ത്യന്‍ സിനിമാ മേഖലയില്‍ത്തന്നെ നിലവില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ (RRR). ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ‘രാമം രാഘവം’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സംസ്‍കൃതത്തിലാണ്. കെ ശിവ ദത്തയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന്‍ എന്നിവരാണ് പാടിയിരിക്കുന്നത്.

അതേസമയം ബാഹുബലി 2നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന് ഇത്രയും ഹൈപ്പ് നേടിക്കൊടുത്തത്.
റാം ചരൺ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ അജയ് ദേവ്ഗൺ ,ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജർ ,തമിഴ് നടൻ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.അച്ഛൻ വിജയേന്ദ്രപ്രസാദിൻ്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിലെ ഗാനം കാണാം