ഇന്ത്യാക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബ്രിട്ടീഷ് യുട്യൂബര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ‘ലോര്‍ഡ് മൈല്‍സ്’ എന്നറിയപ്പെടുന്ന മൈല്‍സ് റൂട്ട്‌ലെഡ്ജ് എന്ന യുട്യൂബറാണ് സോഷ്യല്‍ മീഡിയയില്‍ വിവാദ പരാമര്‍ശം നടത്തി ഇപ്പോൾ കുരുക്കിൽ പെട്ടിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ഒരാളെ പരിഹസിച്ചതിനാണ് ഇത്തവണ മൈല്‍സിനെതിരെ പ്രതിഷേധമുയരുന്നത്. അദ്ദേഹവുമായുള്ള സ്വകാര്യ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മൈല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ’ ഈ ഇന്ത്യാക്കാരന്‍ എന്നെ കണ്ടുപിടിക്കുമെന്ന് ഭീഷണിപ്പെടുത്തി’ എന്ന അടിക്കുറിപ്പോടെയാണ് മൈല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശേഷം തന്റെ ലൊക്കേഷനും താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും അയാള്‍ക്ക് പറഞ്ഞുകൊടുത്തുവെന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ കണ്ടുപിടിക്കൂവെന്ന് വെല്ലുവിളിച്ചെന്നും മൈല്‍സ് പറയുന്നു.തൊട്ടുപിന്നാലെ ഇന്ത്യയിലേക്ക് ആണവായുധം വിക്ഷേപിക്കുമെന്ന രീതിയിലും മൈല്‍സ് പരാമർശിച്ചു. ഇതോടെയാണ് മൈല്‍സിനെതിരെ പ്രതിഷേധം രൂക്ഷമായത്.
ഇന്ത്യക്കാർക്ക് നേരെ വംശീയ പരാമർശം; ബ്രിട്ടീഷ് യുട്യൂബർക്കെതിരെ പ്രതിഷേധം
25 August 2024