• inner_social
  • inner_social
  • inner_social

പ്രധാന മന്ത്രിയുടെ ആലിംഗനം ഏറ്റുവാങ്ങി മലയാളി റാപ്പർ ഹനുമാൻ കൈൻഡ്, വീഡിയോ വൈറൽ

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങി മലയാളി റാപ്പർ ഹനുമാൻ കൈൻഡ്. പാട്ടുകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് ‘ജയ് ഹനുമാൻ’ എന്ന് പറയുന്ന മോദിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂയോർക്കിൽ വെച്ച് നടന്ന മോദി & യുഎസ് പരിപാടിയിലായിരുന്നു ഇന്ത്യൻ കലാകാരന്മാർക്ക് മോദിയുടെ അഭിനന്ദനം.

ഒരൊറ്റ ആല്‍ബം കൊണ്ട് തന്നെ സംഗീതലോകത്തെ സെന്‍സേഷനായി മാറിയ മലയാളി റാപ്പറാണ് ഹനുമാന്‍ കൈന്‍ഡ്. ലോക സംഗീതത്തതെ മാസങ്ങളോളം ഭരിച്ച ബിഗ്ഡോഗ്സ് എന്ന ആല്‍ബം ഒരുക്കിയത് മലയാളി കൂടിയായ ഹനുമാന്‍ കൈന്‍ഡാണ് എന്നുള്ള കാര്യവും പാട്ട് പോലെ തന്നെ ചര്‍ച്ചവിഷയമായി. 120 മില്യണ്‍ കാഴ്ച്ചക്കാരുമായി ഗ്ലോബല്‍ ചാര്‍ട്ടില്‍ പതിനാറാം സ്ഥാനത്ത് തുടരുകയാണ് ബിഗ്ഡോഗ്സ്.

അതെ സമയം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെ സൂരജ് എന്ന ഹനുമാൻ കൈൻഡ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഭീര എന്നാണ് കഥാപാത്ര പേര്. മാസ് ലുക്കിൽ കയ്യിൽ തോക്കേന്തി നിൽക്കുന്ന ഹനുമാന്‍കൈന്‍ഡിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്‌ എന്ന ഹനുമാൻ കൈൻഡ് നേരത്തെയും റാപ്പ് സംഗീതത്തിലൂടെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആവേശം സിനിമയിലെ ഹനുമാൻ കൈൻഡിന്റെ റാപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.