ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ എയർഹോസ്റ്റസും യാത്രക്കാരനും തമ്മിൽ വാക്കേറ്റം. എയർലൈനിന്റെ ഇസ്താംബുൾ -ഡൽഹി വിമാനത്തിലാണ് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി തർക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. ഞാൻ നിങ്ങളുടെ വേലക്കാരിയല്ലെന്ന് പറഞ്ഞുകൊണ്ട് എയർ ഹോസ്റ്റസ് യാത്രക്കാരനുമായി തർക്കിക്കുന്ന വിഡിയോ ആണ് വെെറലായിരിക്കുന്നത്. അതെ സമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ഉപഭോക്താവിന്റെ സൗകര്യങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ഒരു സഹപ്രവർത്തകൻ ഇടപെട്ട് അവരെ ശാന്തനാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം, എന്നാൽ “ജീവനക്കാരോട് അങ്ങനെ സംസാരിക്കാൻ കഴിയില്ല” എന്ന് എയർഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നു. “എല്ലാ ബഹുമാനത്തോടെയും ഞാൻ നിങ്ങളെ സമാധാനത്തോടെ കേൾക്കുന്നു, പക്ഷേ നിങ്ങൾ ജോലിക്കാരെയും ബഹുമാനിക്കണം,” എയർ ഹോസ്റ്റസ് പറഞ്ഞു. തന്റെ പെരുമാറ്റം ജീവനക്കാരെ എങ്ങനെ അനാദരിച്ചുവെന്ന് യാത്രക്കാരനും തിരിച്ചു ചോദിക്കുന്നുണ്ട് , ഇതിന് ഫ്ലൈറ്റ് അറ്റൻഡന്റ് തന്റെ “വിരൽ ചൂണ്ടൽ” തെറ്റായ പ്രവണത ആണെന്ന് മറുപടി പറയുന്നു.
വീഡിയോ കാണാം