• inner_social
  • inner_social
  • inner_social

VIDEO- യു.കെയിലേയ്ക്ക് പുത്തന്‍ തൊഴില്‍ ജാലകങ്ങള്‍ സൃഷ്ടിച്ച് നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍

യുകെയിലേയ്ക്ക് തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ ജാലകങ്ങൾ തുറന്ന് കൊടുക്കാൻ നോർക്ക – യുകെ കരിയർ ഫെയറിന് കഴിയുമെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന നോര്‍ക്ക-യുകെ കരിയർ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടയിൽ ഒപ്പുവച്ച ധാരണാ പത്രത്തിന്റെ ഭാഗമായ യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യ ഘട്ടമാണ് അഞ്ചു ദിവസങ്ങളായി കൊച്ചിയിൽ നടക്കുക. ആദ്യമായാണ് ഇത്രത്തോളം വ്യവസ്ഥാപിതമായതും ബ്രഹത്തുമായ തൊഴിൽ മേള നേർക്കയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. കുടിയേറ്റത്തിന്റെ പുതിയ ചവിട്ടുപടിയാകാൻ കരിയർ ചെയർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കയാണ് റിക്രൂട്ട്മെന്റ്. ബ്രിട്ടനില്‍ നിന്നുളള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിരീക്ഷകരുടേയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ . നോര്‍ക്ക റൂട്ട്സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ യു. കെ എന്‍.എച്ച്.എസ്സിന്റെ ഭാഗമായുളള 10 തൊഴില്‍ദാതാക്കളാണ് ആദ്യഘട്ട കരിയര്‍ ഫെയറിന്റെ ഭാഗമാകുന്നത്. കരിയര്‍ ഫെയര്‍ നവംബര്‍ 25 ന് അവസാനിക്കും.’