ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ എന്ന വിശേഷണത്തോടെയാണ് പേക്ഷകരിലേക്ക് എത്തുന്നത്. ബേസില്‍ ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയരിക്കുന്നത്. ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുയാണ് ഇപ്പോൾ. താമശകളും ആക്ഷന്‍ രംഗങ്ങളും അടങ്ങുന്നതാണ് ട്രെയിലര്‍.
ഡിസംബര്‍ 24 നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുക. കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിർമിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ട്രെയ്‌ലർ കാണാം :