• inner_social
  • inner_social
  • inner_social

VIDEO-സസ്പെൻസ് നിറഞ്ഞൊരു രാത്രി; അടിമുടി ദുരൂഹതയുമായി ‘മെറി ക്രിസ്മസ്’ ട്രെയ്‌ലർ

വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തമിഴ് എന്നിങ്ങനെ രണ്ട് ഭാഷകളിലെത്തുന്ന ത്രില്ലർ ചിത്രത്തിന്റെ റിലീസ് പല കാരണങ്ങൾ കൊണ്ട് നീണ്ടുപോവുകയായിരുന്നു. 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും. കത്രീനയും സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്. പൂജയാണ് ചിത്രസംയോജനം നിർവ്വഹിച്ചത്. ഒരുരാത്രി നടക്കുന്ന സംഭവങ്ങളാണ് സിനിമ

ഹിന്ദി പതിപ്പിൽ സേതുപതിക്കും കത്രീന കൈഫിനും ഒപ്പം സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവരാണ് താരങ്ങൾ. തമിഴ് പതിപ്പിൽ ഇവർക്ക് പകരം രാധിക ശരത്കുമാർ, ഷണ്മുഖരാജ, കെവിൻ ജെയ് ബാബു, രാജേഷ് വില്ല്യംസ് തുടങ്ങിയവർ അഭിനേതാക്കളാണ്. അശ്വിനി കല്‍സേക്കര്‍, രാധിക ആപ്തെ എന്നിവർ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ സംവിധായകൻ ശ്രീറാം രാഘവന്റെ ബദ്‌ലാപൂർ, അന്ധാദുൻ തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റുകൾ ആയിരുന്നു, അത്കൊണ്ട് തന്നെ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ആണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

ട്രെയ്‌ലർ കാണാം: