• inner_social
  • inner_social
  • inner_social

Video- എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ആറ് മരണം

അമേരിക്കയിലെ വ്യോമസേനാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. ടെക്സസിലെ ഡാലസ് എക്സിക്യൂട്ടിവ് എയർപോർട്ടിൽ ശനിയാഴ്ചയാണ് സംഭവം. കൂട്ടിയിടിച്ച വിമാനങ്ങൾ രണ്ടും മുഴുവനായും കത്തിയെരിഞ്ഞു. ഇരു വിമാനങ്ങളിലെ ജീവനക്കാരും മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് വിമാനങ്ങളിലുമായി ആറ് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അതെ സമയം അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയർ എറിക് ജോൺസൺ പ്രതികരിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലോക്കൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി മേയർ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനിക്കെതിരെ ബോംബ് ആക്രമണത്തിന് ഉപയോഗിച്ചിരുന്ന നാല് എഞ്ചിൻ ബോംബറാണ് ബി-17. വിദഗ്ധരുടെ അഭിപ്രായത്തിൽ, രണ്ടാംലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ഈ വിമാനങ്ങള്‍ ഏതെങ്കിലും പറക്കാവുന്ന അവസ്ഥയിൽ അപൂർവ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.