• inner_social
  • inner_social
  • inner_social

ലോക കേരളസഭ അമേരിക്കൻ മേഖല സമ്മേളനം: ആശംസകളറിയിച്ച് മന്ത്രി പി രാജീവ്

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ആശംസകളറിയിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ പ്രവാസി മലയാളികൾക്കുള്ള പങ്കിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ സംഘം സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. ആദ്യ ദിവസമായ വെളളിയാഴ്ച പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും നടക്കും. വേദിക പെർഫോമൻസ് ആർട്ട്സ് ആന്റ് നേത്ര ആർട്സിന്റെ കലാവിരുന്ന് സംഘടിപ്പിക്കും. ജൂൺ പത്ത് ശനിയാഴ്ചയാണ് സഭാ നടപടികൾ.
വീഡിയോ കാണാം: