• inner_social
  • inner_social
  • inner_social

VIDEO-റിപ്പോട്ടിങ്ങിനിടെ ഇസ്രയേലിന്റെ മിസൈല്‍ പതിച്ചത് തൊട്ടരികിൽ; മാധ്യമപ്രവർത്തകൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലെബനീസ് മാധ്യമപ്രവര്‍ത്തകനായ ഫാദി ബൗദിയ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ നടന്ന മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണത്തില്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. മിരായ ഇന്റര്‍നാഷണല്‍ നെറ്റ്ര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫാണ് ബൗദിയ. വാര്‍ത്താവതരണത്തിനിടെ ബൗദിയയുടെ തൊട്ടുപുറകില്‍ മിസൈല്‍ പതിക്കുകയായിരുന്നു.

അതെ സമയം ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ മരണസംഖ്യ 569 ആയി. ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള പ്രത്യാക്രമണം നടത്തി. ലെബനന്റെ പരമാധികാരത്തിനുമേലുള്ള ഇസ്രയേലിന്റെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് അറബ് രാജ്യങ്ങളും ചൈനയും പ്രതികരിച്ചു.