ആരാധകര്‍ കാത്തിരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷക ഘടകം. ഒപ്പം ചിത്രത്തിലെ വില്ലൻ സഞജയ്ദത്തിന്റെ കഥാപാത്രത്തേയും ട്രെയ്‌ലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ പ്രകാശ് രാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലുമെത്തുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
കെ.ജി.എഫിന്റെ ഒന്നാം ഭാഗമിറങ്ങിയതുമുതല്‍ ആരാധകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു,