• inner_social
  • inner_social
  • inner_social

അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന മാത്യു തോമസ് ചിത്രം ‘കപ്പ്’; ആദ്യ ഗാനം ഫഹദ് ഫാസിൽ പുറത്തിറക്കി

അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ‘കപ്പ്’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം വിഷു ദിനത്തിൽ നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. കൗമാര താരങ്ങളിൽ ശ്രദ്ധേയനായാ മാത്യു തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും ചേർന്നാണ് നിർമിക്കുന്നത്. നവാഗതനായ സഞ്ജു വി സാമുവൽ ഈ ഫീൽ ഗുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. വെള്ളിത്തൂവൽ മേഘം മേഞ്ഞേ മേലേ…. എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സച്ചിൻ രാജും, അശ്വിൻ വിജയ് യും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ 4 ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട്.

ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ബാഡ്മിന്റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ നിധിൻ എന്ന പതിനാറുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. മുഴുനീള കഥാപത്രമായി ബേസിൽ ജോസഫും വ്യത്യസ്തമായൊരു വേഷത്തിൽ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും എത്തുന്നു.