• inner_social
  • inner_social
  • inner_social

VIDEO-‘ചോരച്ചെങ്കടൽ’: കൊരട്ടാല ശിവ- ജൂനിയർ എൻടിആർ ചിത്രം ‘ദേവരാ’ ഗ്ലിംപ്സ്

കൊരട്ടാല ശിവ- ജൂനിയർ എൻടിആർ ചിത്രം ‘ദേവരാ’യുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. ഹിറ്റ്‌മേക്കർ അനിരുദ്ധ് രവിചന്ദറിന്റെ ഓള്‍ ഹെയ്ല്‍ ദ ടൈഗര്‍’ എന്ന ഗാനശകലത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ വീഡിയോയിലെ ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്നത് ആണ്. ബോക്സ് ഓഫീസിൽ വൻ വിജയം കൈവരിച്ച ജനതാ ഗാരേജിന് ശേഷം കൊരട്ടാല ശിവ- ജൂനിയർ എൻടിആർ വീണ്ടും ഒന്നിക്കുന്ന ചിത്രം 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വീഡിയോ ആരംഭിക്കുന്നത് കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ്.

എൻടിആർ ആർട്ട്‌സും യുവസുധ ആർട്ട്‌സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരമായ ജാന്‍വി കപൂറാണ് നായിക. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവരാ. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്.