• inner_social
  • inner_social
  • inner_social

ആംബർ ഹേഡ് – ജോണി ഡെപ്പ് വാദം അഭ്രപാളിയിലേക്ക്: ‘ഹോട്ട് ടേക്ക്: ദി ഡെപ്പ്/ ഹേഡ് ട്രയൽ ട്രെയ്‌ലർ

ഹോളിവുഡ് താരദമ്പതികളായിരുന്നു ആംബർ ഹേഡ് – ജോണി ഡെപ്പ് വാദം അഭ്രപാളിയിലേക്ക്. ടുബി ഒരുക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നു. ‘ഹോട്ട് ടേക്ക്: ദി ഡെപ്പ്/ ഹേഡ് ട്രയൽ’ എന്ന പേരിലാണ് സിനിമ ഒരുങ്ങുക. മാർക് ഹപ്കയാണ് ഡെപ്പിൻ്റെ വേഷത്തിലെത്തുക. മേഗൻ ഡേവിസ് ആംബർ ഹേഡിൻ്റെ വേഷത്തിലെത്തും. സാറ ലോമാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും വിധിയും വലിയ വാര്‍ത്തയായിരുന്നു. രസകരമായ പല സംഭവങ്ങളും കോടതി വിചാരണവേളയില്‍ അരങ്ങേറിയിരുന്നു.

ജൂണ്‍ ആദ്യവാരമായിരുന്നു ഹേഡിന് എതിരെയുള്ള മാനനഷ്ട കേസില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് വിധി. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്പരിഹാരം നല്‍കണം. ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തല്‍. യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയായിരുന്നു വിധി പറഞ്ഞത്.