• inner_social
  • inner_social
  • inner_social

VIDEO-കേരള പ്രവാസി ക്ഷേമ ബോർഡിൻറെ പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപം 300 കോടി

ഒറ്റത്തവണ പണം നിക്ഷേപിച്ചാൽ പ്രവാസികൾക്ക് ജീവിതാവസാനം വരെ വരുമാനം ലഭിക്കുന്ന പ്രവാസി ഡിവിഡൻഡ് പദ്ധതി നിക്ഷേപം 300 കോടി കവിഞ്ഞു. സംസ്ഥാന സര്‍ക്കാരിൻെറ ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപത്തിൻെറ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം വരെ ഉറപ്പാക്കപ്പെട്ട മാസവരുമാനം ലഭ്യമാകുന്നു എന്നതാണ് പദ്ധതി കൂടുതൽ ആകര്‍ഷകമാക്കുന്നത്.. മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കാം. നിക്ഷേപങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തിനായാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : E mail : info@pravasiwelfarefund.org
http://pravasikerala.org/
ടോൾ ഫ്രീ-ഇന്ത്യ: 1800 425 3939
അന്താരാഷ്ട്രo : 0091 8802 012345