• inner_social
  • inner_social
  • inner_social

VIDEO- കുടുംബശ്രീ, മലപ്പുറം ജില്ല രൂപീകരണം, പട്ടാള ജീവിതം- പാലോളി സംസാരിക്കുന്നു

‘പാലോളി മുഹമ്മദ് കുട്ടി’ എന്ന പേര് രാഷ്ട്രീയത്തിനതീതമായി എല്ലാ മലയാളികൾക്കും സൗമ്യനായ, ഭരണമികവിൽ പ്രാവീണ്യം തെളിയിച്ച മനുഷ്യസ്നേഹിയുടെ പേരാണ്. 1946 ൽ ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലം മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പാലൊളി 1931 നവംബർ 11-നു മലപ്പുറത്തിനടുത്ത്‌ കോഡൂരിലെ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദ്‌ നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. പിന്നീട്‌ നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ സജീവമായി. കർഷക പ്രസ്ഥാനത്തിൽ ഒരു സജീവ പ്രവർത്തകനായിരുന്ന പാലൊളി 15 വർഷത്തോളം കർഷക സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ഒളിവിലായിരുന്നു. ദേശാഭിമാനി പത്രം അച്ചടി-പ്രസിദ്ധീകരണ സ്ഥാ‍പനത്തിന്റെ ഡയറക്ടറായിരുന്നു. മലബാർ സാഹിത്യ പ്രസ്ഥാനത്തിൽ പാലൊളിക്ക് പ്രമുഖമായ ഒരു പങ്കുണ്ട്. ഇപ്പോൾ സി.പി.എം. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ അംഗമാണ്. 1965-ൽ മങ്കടയിൽ നിന്നും 1967-ൽ പെരിന്തൽമണ്ണയിൽ നിന്നും 1996-ൽ പൊന്നാനിയിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2001 വരെയും 2006 മുതൽ 2011 വരെയും കേരള മന്ത്രിസഭയിൽ അംഗമായിരുന്നു .

മലപ്പുറം ജില്ലാ രൂപീകരണം, കുടുംബശ്രീ-ജനകീയാസൂത്രണ പദ്ധതികൾ, ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലം, സച്ചാർ കമ്മിറ്റി റിപ്പോട്ട് തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളോടൊപ്പം, നൈസാമിന്റെ പട്ടാളത്തിൽ ചേർന്നതും, നാടക-അഭിനയ മേഖലകളിൽ ഉള്ള താൽപ്പര്യങ്ങളും ശ്രീ പാലോളി മുഹമ്മദ് കുട്ടി കണക്റ്റിംഗ് കേരളത്തോട് പങ്കു വെക്കുന്നു.