ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവിശ്വസനീയ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് വൈറൽ ആകുന്നു. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കാനാണ് രോഹിത് അമ്പരപ്പിക്കുന്ന ക്യാച്ചെടുത്തത്. മിഡ് ഓഫില്‍ വണ്‍ ഹാന്‍ഡഡ് ക്യാച്ചിലൂടെയാണ് രോഹിത് എല്ലാവരേയും ഞെട്ടിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ 50-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സിറാജ് എറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളിലൂടെ അടിച്ചുപറത്താനായിരുന്നു ലിറ്റണിന്റെ ശ്രമം. എന്നാല്‍ രോഹിത് വായുവില്‍ ഉയര്‍ന്ന് പന്ത് പിടിച്ചെടുത്തു. സിറാജ് അടക്കമുള്ള താരങ്ങള്‍ക്ക് രോഹിത്തിന്റെ ക്യാച്ച് വിശ്വസിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം 107-3 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്.
വീഡിയോ കാണാം;