• inner_social
  • inner_social
  • inner_social

ദിസ് ഈസ് ഔർ എന്റർടൈൻമെന്റ്: പാക് താരം ഹസ്സൻ അലിക്കൊപ്പം നൃത്തം ചെയ്ത് ഓസ്ട്രേലിയൻ ആരാധകർ

ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവശേഷകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുകയാണ്, മൂന്ന് ദിവസം പിന്നിടുമ്പോൾ രണ്ടാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയയ്ക്ക് 241 റൺസിന്റെ ലീഡുണ്ട്. അവേശേഷിക്കുന്ന നാല് വിക്കറ്റുകളാണ് മത്സരഫലത്തിന്റെ ​ഗതി നിർണയിക്കുക. എന്നാൽ ഈ ആവേശത്തിനിടയിലും ഗ്രൗണ്ടിൽ നിന്നുള്ള ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. പാകിസ്താൻ പേസർ ഹസ്സൻ അലിയാണ് നൃത്തം നയിച്ചതെങ്കിൽ, അതിനൊപ്പം ചുവട് വെച്ചത് എം സി ജിയിലെ ഓസീസ് ആരാധകരാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ ഹസ്സൻ അലിയുടെ നൃത്തം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

വീഡിയോ കാണാം