തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ഹൻസികയുടെ വിവാഹ വീഡിയോ ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിൽ ഉടൻ സ്ട്രീം ചെയ്യും.
മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.
രാജസ്ഥാനിലെ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ചായിരുന്നു വിവാഹം. ഹൻസികയും സൊഹേലും കുറച്ചുകാലമായി സുഹൃത്തുക്കളായിരുന്നു, കൂടാതെ ബിസിനസ് പങ്കാളികൾ എന്ന നിലയിൽ മുമ്പ് നിരവധി പരിപാടികളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഒരു ഇൻസ്റ്റാഗ്രാം ഫോട്ടോയിലൂടെയാണ് താരം തന്റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചത്.
ടീസർ കാണാം