ഐ പി എൽ ടൂർണമെന്റിൽ ബോള്‍ ബോയിയുടെ കിടിലൻ ക്യാച്ച് വൈറലാവുന്നു. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത- ലഖ്‌നൗ മത്സരത്തിലായിരുന്നു സംഭവം. ലഖ്‌നൗ സൂപ്പര്‍ താരം മാര്‍കസ് സ്റ്റോയിനിസിന്റെ സിക്‌സറാണ് ഏകാന സ്‌റ്റേഡിയത്തിലെ ബോള്‍ ബോയ് തകര്‍പ്പന്‍ ക്യാച്ചിലൂടെ കൈയിലൊതുക്കിയത്. മനോഹരമായ ക്യാച്ചില്‍ ലഖ്‌നൗ ഫീല്‍ഡിങ് കോച്ച് ജോണ്ടി റോഡിസ് പോലും അത്ഭുതപ്പെട്ടുനിന്നു.
മനോഹരമായ ക്യാച്ച് സ്റ്റേഡിയത്തെ മുഴുവന്‍ ആവേശത്തിലാക്കി. കമന്റേറ്റര്‍മാര്‍ അഭിനന്ദിക്കുകയും സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ ബോള്‍ ബോയിയെ കാണിക്കുകയും ചെയ്തു. ഡഗ്ഗൗട്ടില്‍ ഇരിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് ഇതിഹാസവും ലഖ്‌നൗവിന്റെ ഫീല്‍ഡിങ് കോച്ചുമായ ജോണ്ടി റോഡ്‌സ് ക്യാച്ച് കണ്ട് ആവേശഭരിതനായി കൈയടിച്ചു.
വീഡിയോ കാണാം