• inner_social
  • inner_social
  • inner_social

Video-ചാൾസ് രാജാവിനും ഭാര്യ കാമിലക്കും നേരെ യോർക്ക് നഗരത്തിൽ മുട്ടയെറിഞ്ഞ് പ്രതിഷേധം

ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ രാജാവിന് ഔദ്യോഗിക വരവേൽപ്പ് നൽകുമ്പോഴായിരുന്നു ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ മൂന്ന് മുട്ടകൾ എറിഞ്ഞത്. അതേസമയം ഒന്നും രാജാവിന്റെയോ പത്‌നിയുടെയോ ദേഹത്ത് പതിച്ചില്ല. ‘അടിമകളുടെ ചോരയ്ക്ക് മുകളിലാണ് ബ്രിട്ടൻ കെട്ടി ഉയർത്തിയ’തെന്ന് മുദ്രവാക്യം മുഴക്കി കൊണ്ടായിരുന്നു മുട്ടയേറ്‌. ഇരുവരെയും ഉടൻ അവടെ നിന്നും മാറ്റി.