• inner_social
  • inner_social
  • inner_social

VIDEO-‘ഡ്രൈവിങ് ലൈസൻസി’ന്റെ ഹിന്ദി റീമേയ്ക്ക്; ‘സെൽഫി’ക്ക് തുടക്കം, വീഡിയോ പങ്കു വെച്ച് പൃഥ്വിരാജ്

കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തില്‍ എത്തിയ ഡ്രൈംവിഗ് ലൈസന്‍സ് എന്ന ചിത്രം.സച്ചി എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും ഒരുങ്ങുകയാണ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച കാര്യം നടന്‍ പൃഥ്വിരാജ് ആണ് ആരാധകരെ അറിയിച്ചത്.

പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയും അഭിനയിക്കും. രാജ് മേഹ്തയാണ് സംവിധാനം. ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഹിന്ദിയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ്. ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹറും, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനും ആണ് പൃത്ഥ്വിരാജിനൊപ്പം ചിത്രം നിർമിക്കുന്നത്.

‘നിങ്ങളുടെ മികച്ച പുഞ്ചിരി പ്രകാശിപ്പിക്കൂ! സെല്‍ഫി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്ന കുറിപ്പോടെ ചിത്രത്തിലെ ഒരു വീഡിയോയും പൃഥ്വിരാജ് പങ്കുവെച്ചു.