നവംബറിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച് പ്രസിഡന്റ് ആയാൽ പിന്നെ നിങ്ങൾക്ക് വീണ്ടും വോട്ടുചെയ്യേണ്ടി വരില്ലെന്ന് അനുയായികളോട് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ തീവ്ര വലതുപക്ഷ ക്രിസ്ത്യൻ അഭിഭാഷക ഗ്രൂപ്പായ ടേണിംഗ് പോയിൻ്റ് ആക്ഷൻ സംഘടിപ്പിച്ച റാലിയിൽ ആണ് ട്രംപിന്റെ വിവാദ പ്രസംഗം. “ക്രിസ്ത്യാനികളേ, പുറത്തിറങ്ങി നിങ്ങള്‍ വോട്ട് ചെയ്യുക! ഇപ്പോള്‍ നിങ്ങള്‍ വോട്ട് ചെയ്യുകയാണെങ്കില്‍ പിന്നീട് ചെയ്യേണ്ടതായി വരില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ? ഇവിടെ എല്ലാം ശരിയാകും, ഇനി നിങ്ങളാരും വോട്ടു ചെയ്യേണ്ട സാഹചര്യമുണ്ടാകില്ല,” എന്നാണു ട്രംപ് പറഞ്ഞത്. പരാമർശത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
VIDEO- ‘ഞാൻ പ്രസിഡന്റ് ആയാൽ പിന്നെ നിങ്ങൾ വോട്ടു ചെയ്യേണ്ടി വരില്ല’; ട്രംപിന്റെ പ്രസംഗം വിവാദത്തിൽ
28 July 2024